
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തപ്പുകുടുക്കയിലെന്തുണ്ട് ?
നാഴേരി പഴയരി ചോറുണ്ട്
ചോറുണ്ടീടാനാരുണ്ട് ?
നാണു വളർത്തിയ നായുണ്ട്
നായിനു കൂട്ടായാരുണ്ട്?
മാവൂരുള്ളാരു പൂച്ചയുണ്ട്.
പൂച്ചയ്ക്ക് കൂട്ടിനാരുണ്ട് ?
അമ്മത്തുള്ളാരു കോഴീണ്ട്.
കോഴിയെ പൂച്ച പിടിച്ചാലോ
പൂച്ചേ നായ പിടിക്കുല്ലോ
തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്. ?
നാഴേരി പഴയരി ചോറുണ്ട്
ചോറുണ്ടീടാനാരുണ്ട് ?
വിശന്നിടുന്നോരെല്ലാരും!