കാലത്തെന്തു കഴിച്ചൂ നീ?

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

കാലത്തെന്തു കഴിച്ചൂ നീ 
വേണുക്കുട്ടാ പറയാമോ? 
ചൂടു ദോശേം സാമ്പാറും 
വയറു നിറച്ചും തിന്നൂ ഞാൻ 

കാലത്തെന്തു കഴിച്ചൂ നീ 
സൽമക്കുട്ടി പറയാമോ?
മീൻകറികൂട്ടി പത്തിരികൾ 
വയറു നിറച്ചും തിന്നൂ ഞാൻ 

കാലത്തെന്തു കഴിച്ചൂ നീ 
ലാലുക്കുട്ടാ പറയാമോ?
പൂരീം ബജിയുമാണല്ലോ 
വയറു നിറച്ചും തിന്നൂ ഞാൻ

കാലത്തെന്തു കഴിച്ചൂ നീ 
മീനുക്കുട്ടി പറയാമോ?
ചട്ട്ണീം കൂട്ടി ഇഡ്ഡലികൾ 
വയറു നിറച്ചും തിന്നൂ ഞാൻ

കാലത്തെന്തു കഴിച്ചിട്ടാ 
ടീച്ചറു വന്നത് പറയാമോ?
പുട്ടും ചെറുപയറൻ കറിയും 
വയറു നിറച്ചും തിന്നൂ ഞാൻ

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !