
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നന്മനിറഞ്ഞൊരു പൊൻനാട്
പാടവുമുണ്ട് മലകളുമുണ്ട്
പച്ചപുതച്ചൊരു തൊടിയുമുണ്ട്
തെങ്ങും പ്ലാവും ആമോദത്താൽ
വാണീടുന്നൊരു നാടാണ്
തോടും പുഴയും പലതുമുണ്ട്
പള്ളിക്കൂടച്ചേലുണ്ട്
പൂക്കളുമുണ്ട് പഴങ്ങളുമുണ്ട്
പൂമ്പാറ്റളോ അഴകോടുണ്ട്
അച്ഛനുമമ്മയുമിവിടുണ്ട്
അവരോടിഷ്ടമെനിക്കുണ്ട്
പള്ളികളുണ്ട് കോവിലുമുണ്ട്
മഴയും വെയിലും ആവോളം
കണ്ടോകണ്ടോ എന്നുടെ നാട്
ദൈവം നൽകിയ പൊൻനാട്!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം