
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അക്കരമാവിൽ കൊമ്പത്ത്
ആനക്കുട്ടാ വീടെവിടെ..?
തെക്കേ മലയുടെ ചാരത്ത്
പൂച്ചക്കുട്ടാ വീടെവിടെ..?
അങ്ങേപുഴയുടെ തീരത്ത്
കരടിക്കുട്ടാ വീടെവിടെ..?
കരിമ്പുകാടിന്നരികത്ത്
ആമക്കുട്ടാ വീടെവിടെ..?
പാലക്കുന്നിന്നരികത്ത്
താവളക്കുട്ടാ വീടെവിടെ..?
പാടവരമ്പത്തിന്നരികത്ത്
കുയിലമ്മയുടെ വീടെവിടെ..?
വീടില്ലാത്തവളാണേ ഞാൻ!
-ആതിര
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം