
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഇപ്രിയലോകത്തെന്നോർക്കൂ
നമ്മൾക്കെന്നും മുട്ടതരുന്നൊരു
പക്ഷിയതല്ലോ കുക്കുടം
നമ്മുടെ വീടിന്നാഭരണമായ്
നാം വളർത്തും പെൺപക്ഷി
നമ്മേ മിന്നിമിനുക്കീടുന്നൊരു
കൺമണിയാകും പൊൻപക്ഷി
മാനസവീണയിലീണം പകരും
മധുരമനോഹരിയീപക്ഷി.
മണ്ണുകൊണ്ടു മെനഞ്ഞെടുക്കും
പാത്രമതല്ലോ മൺകുടം
കുടങ്ങളനവധിയുണ്ടെന്നാലും
മൺകുടമല്ലോ സുന്ദരം
-കവിയൂർ രാജശേഖരൻ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം