
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ആരോ മുട്ടീ 'ഡുംഡും'
പൊത്തു തുറന്നൂ നത്ത്
"പൊത്തിൽ മുട്ടിയതാരാ?"
പൊത്തിൻ മുന്നിൽ തത്ത
കൈയിൽ ഉണ്ടൊരു കത്ത്
"ഞാനാണല്ലോ പോസ്റ്റുമാൻ
കത്തുതരാനായ് വന്നൂ!"
നത്തോ കത്തതു വാങ്ങീ
കണ്ണു മിഴിച്ചൂ നത്ത്
കത്തിൽ എഴുതിയതെന്താ?
തത്തേ നീയതു ചൊല്ല്!"
കത്തു തുറന്നൂ തത്ത
കണ്ണടവച്ചൂ തത്ത
പെട്ടന്നയ്യോ കാറ്റ്
കാറ്റിൽ തത്ത കിടുങ്ങീ
കാറ്റിൽ കത്ത് പറന്നൂ
കാട്ടു കുളത്തിൽ വീണു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa