ചേലേറുന്നൊരു ചുണ്ടൻ വള്ളം
തിത്തെയ് തെയ്‌തെയ് പാടിവരുന്നേ
ചുണ്ടനിലുള്ളൊരു തണ്ടുവലിക്കാർ
'വലിയെടാ തുഴയട..' അലറീടുന്നു
അമരത്തുള്ളൊരു കുട്ടപ്പൻ
'തിത്തോ...താരോ' പാടിയിരിപ്പൂ
മൊട്ടത്തലയൻ കുഞ്ഞാപ്പൂ
ആർപ്പും കുരവയുമൊട്ടിങ്ങനെ
കരയിലിരിക്കും കാണികളും
കൊട്ടുംമേളവുമെല്ലാം കൂടി
വള്ളംകളിയത് ബഹുകേമം!