
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
വെളുത്ത നല്ലൊരു ബക്കറ്റ്
പച്ചക്കറികൾ നിറച്ചുവച്ചൊരു
ചന്തം നിറയും ബക്കറ്റ്
മത്തനുമുണ്ട്, പടവലമുണ്ട്
ചേലേറീടും വെള്ളരിയും
കയ്പക്കായും മുരിങ്ങക്കായും
ചീരയുമുണ്ടേ ബക്കറ്റിൽ
കണ്ടോ കണ്ടോ മുരിങ്ങക്കാ
ചോരനിറത്തിൽ ചെഞ്ചീര
കാരറ്റുണ്ട് ബീറ്റ്റൂട്ടുണ്ട്
എരിവുനിറഞ്ഞൊരു കാന്താരീം
കണ്ടോ വലിയൊരു ബക്കറ്റ്
വെളുത്ത നല്ലൊരു ബക്കറ്റ് !