
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ആർത്തുവിളിക്കും
തവളക്കുട്ടൻമാർ
വെള്ളം കണ്ടാൽ
ചാടിത്തുള്ളും
വികൃതിക്കുട്ടൻമാർ
കൂട്ടും കൂടി നടക്കുന്നേരം
പോക്രോം പോകാം
കുഞ്ഞിക്കുട്ടൻമാർ!
ഈച്ചേം കൊതുകും :
വന്നെന്നാലോ..?
പിടിച്ചുതിന്നും
പോക്രോം കുട്ടൻമാർ!
പാമ്പുവരുന്നതു
കണ്ടെന്നാലോ?
പൊത്തിലൊളിക്കും
തവളക്കുട്ടൻമാർ!