
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പാടും തെന്നൽ, ആടും തെന്നൽ
പകിട കളിക്കുമിളം തെന്നൽ
കൊടിപ്പുടവയുടുത്താപ്പുഴയുടെ
പടവിലിരിക്കും പൂന്തെന്നൽ
വാടിയിലൂഞ്ഞാലാടും തെന്നൽ
വാകത്തണലിലുറങ്ങും തെന്നൽ
കനിവുകൾ വീഴ്‌ത്തി, കഴിവുകൾ കാട്ടി
കടന്നുപോകും പൂന്തെന്നൽ!
-ജയനാരായണൻ