
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
വീട്ടിലുണ്ടൊരു കുട്ടിയാന
വേണ്ടാ വെള്ളം വേണ്ടാ തീറ്റ
വേണ്ടാ കൂടെ പാപ്പാന്മാർ
ചാവി കൊണ്ടു തിരിച്ചീടിൽ
ചെണ്ടകൊട്ടും ചിരിച്ചീടും
തുമ്പിനീട്ടും ചെവിയാട്ടും
വമ്പു കാട്ടും കുട്ടിയാന !
കാലു നീട്ടിയിരുന്നീടും
കണ്ണുരുട്ടും കുഞ്ഞനാന
ചാവി നിന്നാലൊന്നുമില്ല
പാവമെന്റെ കുഞ്ഞനാന
ഹരീഷ് ആർ നമ്പൂതിരിപ്പാട്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം