
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ചെറുവെയിൽകാണുന്നു
അമ്പമ്പോ മാനത്ത്
മഴവില്ല് തെളിയുന്നു
കുഞ്ചുക്കുറുക്കന്റെ
കല്യാണസദ്യയ്‌ക്ക്
കൂട്ടുകാരെല്ലാരും
എത്തിടുന്നു!
പാട്ടുകൾ പാടുവാൻ
പൂങ്കുയിൽ വന്നെത്തി
അതിനൊപ്പമാടുവാൻ
പൊന്മയിൽ പാഞ്ഞെത്തി
ഒടുവിലായ് വന്നെത്തി
കാടിന്റെ രാജനാം
പൊന്നപ്പൻ സിംഹവും
മന്ത്രിമാരും
അങ്ങനെ കല്യാണം
കെങ്കേമമായപ്പോൾ
കുഞ്ചുക്കുറുക്കനും
ഹാപ്പിയായി !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം