
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
'പുത്തൻ വർണ്ണക്കൂടിലടച്ചൊരു
തത്തപ്പെണ്ണേ ചങ്ങാതി
പുന്നെൽക്കതിരും കദളിപ്പഴവും
തിന്നുരസിക്കും ചങ്ങാതീ...
സുഖമായ് കൂട്ടിൽ കഴിയാമെങ്കിൽ
സ്വർഗ്ഗമതല്ലേ ചങ്ങാതീ?''
തത്ത :
“കുഞ്ഞേ, കതിരും കദളിപ്പഴവും
കുന്നോളം നീ തന്നാലും
പൊന്നിൻ കൂട്ടിലടച്ചിട്ടെന്നെ
പുന്നാരിക്കാൻ നിന്നാലും
വിണ്ണിൽ പാറിനടപ്പതുപോലൊരു
സ്വർഗ്ഗം വേറെയെനിക്കില്ല...!!
-അസുരമംഗലം വിജയകുമാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം