
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ആന വരുന്നുണ്ടാന
കറുത്ത കൊമ്പനൊരാന
ആനപ്പുറമേ ആനക്കാരൻ
തോട്ടിയുമായിരിപ്പാണേ
ആന ഇടഞ്ഞാലുടനേ
ആനയ്ക്കിട്ടൊരു കുത്താണ്
ആന നിന്നാലുടനെ
ആനയ്ക്കിട്ടൊരു ചവിട്ടാണ്
ഇടത്തേയാന, വലത്തേയാന
ആനക്കാരൻ പാട്ടാണ്
ആന വരുന്നുണ്ടാന
കറുത്ത കൊമ്പനൊരാന
- അംബരീഷ് കാകൊല്ലൂർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം