
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
തെണ്ടി നടപ്പാണിരപിടിക്കാൻ.
കുറ്റിച്ചെടിയുടെ പിന്നിലായി-
ട്ടിത്തിരി നേരം പതുങ്ങി നിന്നു.
മേഞ്ഞുനീങ്ങും മാനിൻ നേർക്കുനോക്കി
പാഞ്ഞുകുതിച്ചൊന്നു ചാടിയപ്പോൾ
കാലൊന്നു നീട്ടി തൊഴികൊടുത്തു,
മാൻ ദൂരെയെങ്ങോ പറപറന്നു.
കാട്ടുമരത്തിന്റെ കായപോലെ
പാറമേൽച്ചെന്നു കടുവ വീണു.
മുൻകാലിൽ എല്ലൊന്നൊടിഞ്ഞുപോയി,
മൂക്കിന്റെ തുമ്പു ചതഞ്ഞുപോയി
-സിന്ധു.എൻ.പി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം