
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പച്ചപ്പന്തലു തീർത്തുതരും
മെച്ചമെഴുന്നൊരു പൂമരമേ
നിനക്കു വന്ദനമരുളട്ടെ!
കിളികൾക്കെല്ലാം ചില്ലകളിൽ
കൂടുചമയ്ക്കാനിടമേകും
നന്മയെഴുന്നൊരു പൊൻമരമേ
നിനക്കു വന്ദനമരുളട്ടെ!
പൂവും തേനും പൂമ്പൊടിയും
പുളകം വഴിയും പൂമണവും
സമ്മാനിക്കും തേൻമരമേ
നിനക്കു വന്ദനമരുളട്ടെ!
വിശപ്പുമാറ്റാനെല്ലാർക്കും
കനിവേറുന്നൊരു വൻമരമേ
നിനക്കു വന്ദനമരുളട്ടെ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം