
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
രണ്ടാനാം കണ്ടത്തിൽ വെള്ളരി കായ്ച്ചല്ലോ.
മൂന്നാലു പ്ലാവിന്മേൽ ചക്ക പഴുത്തല്ലോ
അഞ്ചാറു മാവിന്മേൽ മാമ്പഴവും കായ്ച്ചു .
എല്ലാതും ചേർത്തൊരു
പൊന്നുരുളിയിൽ വച്ചു
കണ്ണന്റെ തിരുമുന്നിൽ പൊന്നിൻ കണിവച്ചു .
കൈകൂപ്പി ഞങ്ങൾ
കണികാണാനെത്തും
പുഞ്ചിരി തൂകും കണ്ണാ കാർവർണ്ണാ .
പൊൻകണിയേകൂ
പൊന്നുണ്ണിക്കണ്ണാ
✍️ഹരീഷ് ആർ നമ്പൂതിരിപ്പാട്