
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ചെണ്ടിൽ വണ്ടുകൾ രണ്ട്
രണ്ടും ഒന്നും മൂന്ന്
മൂളും മൂങ്ങകൾ മൂന്ന്
മൂന്നും ഒന്നും നാല്
ആലിൽ മൈനകൾ നാല്
നാലും ഒന്നും അഞ്ച്
സഞ്ചിയിൽ കൊഞ്ചുകളഞ്ച്
അഞ്ചും ഒന്നും ആറ്
ആറ്റിൽ ആനകളാറ്
ആറും ഒന്നും ഏഴ്
മഴവിൽ നിറങ്ങളേഴ്
ഏഴും ഒന്നും എട്ട്
കൂട്ടിൽ മുട്ടകളെട്ട്
എട്ടും ഒന്നും ഒമ്പത്
കൂനനുറുമ്പുകളൊമ്പത്
ഒമ്പതും ഒന്നും പത്ത്
പാറും തത്തകൾ പത്ത്!
- ധനൂജ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം