
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഊഞ്ഞാലാടി പൂങ്കാറ്റ്
പൂമണമൊഴുകും നേരത്ത്
പുലരി വിരിഞ്ഞൂ മാനത്ത്
പുതുവർഷത്തിൽ തെളിവെയിലിൽ
കാറ്റ് പറഞ്ഞൂ എല്ലാർക്കും
നേരുന്നൂ ഞാൻ പുതുവർഷം
അത്തിമരത്തിൽ ചില്ലയിലെ
അണ്ണാൻകുഞ്ഞും കാക്കകളും
അതുകേട്ടങ്ങു ചിരിച്ചല്ലോ
കാറ്റിനു നന്മകൾ നേർന്നല്ലോ!
-സന്ധ്യ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം