
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഒന്നാം തൊടിയിൽ കൊന്നമരം
രണ്ടാം തൊടിയിൽ എന്തുമരം?
രണ്ടാം തൊടിയിൽ ഈട്ടിമരം
മുന്നാം തൊടിയിൽ ഏതുമരം?
മൂന്നാം തൊടിയിൽ ഇലഞ്ഞിമരം
നാലാം തൊടിയിൽ ഏതുമരം?
നാലാം തൊടിയിൽ ആലുമരം
അഞ്ചാംതൊടിയിൽ എന്തുമരം?
അഞ്ചാം തൊടിയിൽ ആഞ്ഞിലിയാ
ആറാം തൊടിയിൽ എന്തു മരം ?
ആറാം തൊടിയിൽ തേക്കുമരം
ഏഴാം തൊടിയിൽ ഏതുമരം?
ഏഴാം തൊടിയിൽ പ്ലാശുമരം
എട്ടാം തൊടിയിൽ ഏതുമരം ?
എട്ടാം തൊടിയിൽ മഞ്ചാടിമരം
ഒമ്പതാംതൊടിയിൽ എന്തുമരം?
ഒമ്പതാം തൊടിയിൽ ചാമ്പമരം
പത്താംതൊടിയിൽ എന്തുമരം?
പത്താം തൊടിയിൽ ആത്തമരം
- സീതക്കുട്ടി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം