
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
എന്റെ കൂടെ പോരുമോനീ ?
നിന്റെ കൂടെ പോന്നാലോ ,
എന്തെല്ലാം തരുമെനിക്ക് ?
കളിപ്പാനോ കളംതരുവേൻ,
കുളിപ്പാനോ കുളംതരുവേൻ.
ഇട്ടിരിക്കാൻ പൊൻതടുക്ക്,
ഇട്ടുണ്ണാൻ പൊൻതളിക ,
കൈ കഴുകാൻ വെള്ളിക്കിണ്ടി ,
കൈതോർത്താൻ പുള്ളിപ്പട്ട്.
ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോ നീ ?
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം