കാക്കേ കാക്കേ

പഴയ ബാലമാസികകളിൽ നിന്നും മറ്റും ശേഖരിച്ചതും തനിയെ എഴുതിയതുമായ കുട്ടിപ്പാട്ടുകൾ ആണ് ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും പാട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം അവ നീക്കം ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി അറിയിക്കുക. നിങ്ങളുടെ പാട്ടുകൾ ഇവിടെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവ mashhari30@gmail.com വിലാസത്തിൽ അയച്ചുതരിക.
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

"കാക്കേ കാക്കേ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ,
കുഞ്ഞു കിടന്നു കരഞ്ഞീടും."
"കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയിലെ നെയ്യപ്പം?"
"ഇല്ല തരില്ലീ നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ!"


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
"kaakke kaakke koodevide?
koottinakathoru kunjundo?
kunjinu theetta kodukkanjaal,
kunju kidannu karanjeedum."
"kunje kunje nee tharumo
ninnude kaiyile neyyappam?"
"illa tharillee neyyappam
ayyo kaakke patticho!"

Post a Comment

0 Comments