
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കാലത്താരോ പാടുന്നു
ചേലക്കാട്ടെ വെലുക്കഴുത
'ബേ....ബേ...ബേ....ബേ...' പാടുന്നു
'ബേ....ബേ...' കേട്ട് മടുത്തിട്ട്
കൊച്ചുകുറുക്കൻ കൂവുന്നു
കുറുക്കച്ചാരുടെ കൂവലിനൊപ്പം
കൂട്ടുകാരും കൂവുന്നു
കൂവൽ കേട്ടിട്ടതു വഴി വന്നു
കാട് ഭരിക്കും സിംഹത്താൻ
പേടിച്ചമ്പട, വേലുക്കഴുത
പാട്ടും നിർത്തി പായുന്നു
കുറുക്കച്ചന്മാർ വാലുംപൂട്ടി
കണ്ടംപലവഴി ഓടുന്നു.
പേടിത്തൊണ്ടന്മാരുടെ ഓട്ടം
കണ്ട് ചിരിച്ചൂ സിംഹത്താൻ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം