
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കണ്ടുപിടിച്ചമ്മതല്ലുതന്നു!
അടുക്കളമൂലയിൽ ഒളിച്ചുകളിച്ചപ്പം
കാണാതെവന്നച്ഛൻ പിച്ചുതന്നു!
ചാറ്റമഴത്തു ചാടിക്കളിച്ചപ്പോൾ
മുത്തശ്ശിദേഷ്യപ്പെട്ടോടിവന്നു!
മുറ്റത്തെപ്ലാവിൽ വലിഞ്ഞുകയറിയപ്പോൾ
മരംകേറിപെണ്ണെന്നു ചിരിച്ചപ്പൂപ്പൻ!
സന്ധ്യയ്ക്കു പൂമുഖദീപം തെളിച്ചപ്പോൾ
എല്ലാരും വന്നെനിക്കുമ്മ തന്നു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa