
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പയ്യെപ്പയ്യെ നടക്കുന്നു?
പയ്യ് :- പച്ചപ്പുല്ലിതു കണ്ടില്ലേ
തിന്നുരസിക്കാൻ രസമല്ലേ?
കുട്ടി :- നേരം ഉച്ച കഴിഞ്ഞില്ലേ
പാലു കറക്കാറായില്ലേ?
പയ്യ് :- കന്നിനു കരുതിയ പാലല്ലേ
നിങ്ങൾ തട്ടിയെടുക്കുന്നു?
കുട്ടി :- നിനക്ക് വയറു നിറച്ചീടാൻ
വേണ്ടേ പുല്ലും പിണ്ണാക്കും
പൊന്നും വിലയാണല്ലോ പയ്യേ
പിണ്ണാക്കിന്ന് പീടികയിൽ?
പാലിൻ പണമിതു കൊണ്ടല്ലേ
നമ്മൾ നാളു കഴിക്കുന്നു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa