
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
വലതുവശത്ത് നടക്കേണം
റോഡിൽക്കൂടി നടക്കുമ്പോൾ
കൂട്ടംകൂടി നടക്കരുത്
റോഡിൽക്കൂടി നടക്കുമ്പോൾ
കുറുമ്പുകാട്ടി നടക്കരുത്
റോഡുമുറിച്ചു കടക്കുമ്പോൾ
ഇടവും വലവും നോക്കേണം
റോഡുമുറിച്ചു കടക്കുമ്പോൾ
സീബ്രാവരകൾ നോക്കേണം
റോഡുമുറിച്ചു കടക്കുമ്പോൾ
സംസാരങ്ങൾ നിർത്തേണം
നന്നായെല്ലാം ശ്രദ്ധിച്ചാൽ
ആപത്തില്ലാതാക്കീടാം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa