
പാടാം ആടാം ആസ്വദിക്കാം..
മിന്നിത്തിളങ്ങുന്ന താരങ്ങളെ
ഇന്നെൻറെ നാഥനെ കണ്ടേനോ ?
കണ്ടുഞാൻ കാലിത്തൊഴുത്തിനുള്ളിൽ
കണ്ണുമിഴിച്ചു കിടന്നിടുന്നു
അമ്മ തന്നോമന പൊന്നുണ്ണിയെ
ഉമ്മവച്ചീടുന്നു ദൈവമാതാ
എന്നെയവൻ നോക്കി കണ്ണിറുക്കി
എന്നുള്ളിലാകെക്കുളിർ നിറഞ്ഞു
മഞ്ഞിൻ തണുപ്പാർന്ന രാത്രിയാഹാ !
വിണ്ണിൻറെ നായകൻ കൺതുറന്നു'
ഉണ്ണിക്കിടാവിനെ കണ്ട നേരം വിണ്ടലമാകെ തെളിഞ്ഞു മിന്നി
പൈതലാം, എൻ നാഥൻ
യേശുദേവൻ
കൈതവം ഇല്ലാത്ത ലോകനാഥൻ
കപടലോകത്തിൽ പിറന്ന ദേവൻ
കാപട്യമില്ലാത്ത കാരുണ്യവാൻ.
രചന : ഹരീഷ് ആർ. നമ്പൂതിരിപ്പാട്