
പാടാം ആടാം ആസ്വദിക്കാം..
കൂടിനുള്ളിൽ കാലുമടക്കി-
ക്കുടും ഞാനൊരു മൃഗമല്ല
മൂക്കിൽക്കയറിയിരിക്കും ഞാനൊരു
മൂക്കുത്തിയുമല്ലറിയേണം
മുത്തച്ഛന്റെ മടിക്കുത്തിൽ
കുത്തിയിരിക്കും ചുമ്മാതെ
വായന വശമില്ലെന്നാലും ഞാൻ
വായിപ്പോർക്കൊരു കൂട്ടാണേ
കാലു തളർന്നു കുഴഞ്ഞാലും
കാഴ്ച തരിമ്പും കുറവല്ല
കണ്ണിനു കാഴ്ച കുറഞ്ഞോർക്കെല്ലാം
ഉണ്ണികളേ! ഞാൻ തുണയുണ്ടേ.