
പാടാം ആടാം ആസ്വദിക്കാം..
പച്ചിലപ്പൊത്തിലൊളിച്ചിരിക്കും ,
പച്ചനിറമുള്ള കൊച്ചു കള്ളൻ,
മഞ്ഞ നിറമുള്ള പൂക്കൾക്കൊപ്പം,
മഞ്ഞയുടുപ്പു ധരിച്ചു നിൽക്കും
മാമരക്കൊമ്പിലിരിക്കും നേരം,
ചാരനിറത്തിലവനെക്കാണാം.
ഉച്ചയ്ക്കാ,ചെമ്മൺ വഴിയിലൂടെ,
ചെമ്പട്ടുടുത്തു നടന്നിടുന്നു.
മെച്ചത്തിലിങ്ങനേ ,
വേഷംമാറും .
ചെക്കന്റെ പേരെന്ത് ചൊല്ലിടാമോ
പേരെന്തതായാലുമൊന്നുചൊല്ലാം,
ആളൊരു വീരനാണെന്നറിക.
രചന : ഹരീഷ് ആർ. നമ്പൂതിരിപ്പാട്