
പാടാം ആടാം ആസ്വദിക്കാം..
കൂട്ടുകാരേ കാട്ടിനുള്ളിൽ വോട്ടെടുപ്പായി...
വോട്ടുചെയ്യാൻ പോരു നിങ്ങൾ കൂട്ടമില്ലാതെ....
വിലപിടിച്ച വോട്ടു നിങ്ങൾ വെറുതേ കളയല്ലേ
ഇഷ്ടമുള്ള പേരു നോക്കി വോട്ടു ചെയ്തിടാം.
കഷ്ടകാലം മാറിടട്ടെ കാട്ടിലുള്ളോർക്ക് .
ആനയുണ്ട് കടുവയുണ്ട് ചെന്നായ്ക്കളുണ്ട്
മാനുമുണ്ട് ,മുയലുമുണ്ട്
സ്ഥാനാർഥികളായ് .
വോട്ടുചെയ്യാൻ ഓടിയെത്തും കൂട്ടുകാർ നിങ്ങൾ ,
കൂട്ടമായി നിന്നിടല്ലേ
കെട്ട കാലത്ത്
വോട്ടു ചെയ്താലുടനേ തന്നെ വീട്ടിലെത്തേണം
കൂട്ടു കൂടി ചുറ്റിടല്ലേ
പുലിവാൽ പിടിക്കല്ലേ
രചന : ഹരീഷ് ആർ. നമ്പൂതിരിപ്പാട്