
പാടാം ആടാം ആസ്വദിക്കാം..
ഉണ്ണിക്കുണ്ടൊരു പൂച്ച
പൊണ്ണത്തടിയൻ പൂച്ച
കണ്ണുമടച്ചൊരു കിണ്ണം നിറയെ
പാലു കുടിക്കും പൂച്ച.
ഉണ്ണാൻ ഉണ്ണി ഇരുന്നാലുടനെ
മ്യാവു വിളിക്കും പൂച്ച
മൂലയ്‌ക്കെങ്ങാൻ ഏലിയെക്കണ്ടാൽ
ചാടിപ്പിടിക്കും പൂച്ച.
പാണ്ടൻ നായ് വരുമ്പോൾ ഓടി
തെങ്ങിൽ കയറും പൂച്ച.