
പാടാം ആടാം ആസ്വദിക്കാം..
ആഘോഷങ്ങൾ പലതുണ്ടേ..
പേരുകൾ ചൊല്ലാം
കേട്ടോളൂ...
മാമലനാടിൻ പൊന്നോണം
ആഘോഷങ്ങളിലൊന്നാമൻ..
കേക്കുമുറിച്ചിട്ടാ ഘോഷിക്കും
ക്രിസ്മസ് മറ്റൊരു
ആഘോഷം..
കൊന്നപ്പൂവിനെ
കണി കാണാൻ
വിഷുവും നമ്മുടെ
ആഘോഷം...
മൈലാഞ്ചിയുടെ
മൊഞ്ചിൽ വിരിയും
ഈദും നല്ലൊരു
ആഘോഷം..
ആഘോഷങ്ങൾ
പലതുണ്ടേ' |
പേരുകൾ നിങ്ങൾ
പറഞ്ഞാട്ടെ