
പാടാം ആടാം ആസ്വദിക്കാം..
കോലോത്ത് വീട്ടിലെ കോഴിയമ്മ
കാണാനഴകുള്ള കോഴിയമ്മ
കോഴിയമ്മയ്‌ക്കഞ്ച് മക്കളുണ്ട്
പൂപോലഴകുള്ള മക്കളുണ്ട്
മക്കളും അമ്മയും ഒത്തുചേർന്ന്
മുറ്റമടിച്ചങ്ങ് വൃത്തിയാക്കും
വീട്ടിലെ ജോലികളോരോന്നായി
എല്ലാവരും ഒന്നിച്ച് ചെയ്‌തുതീർക്കും
മക്കളെ സ്‌ക്കൂളിലയച്ച
മക്കളെ സ്‌ക്കൂളിലയച്ച ശേഷം
പുന്നെല്ല് കൊയ്യുവാൻ പോകും അമ്മ
മൂവന്തിനേരത്ത് നെല്ല് കുത്തി
പഞ്ചാരപ്പായസം വെയ്‌ക്കും അമ്മ
മക്കളെചുറ്റും വിളിച്ചിരുത്തി
പഞ്ചാരപ്പായസം നൽകും അമ്മ
പൂച്ചയ്‌ക്കും പട്ടിക്കും താറാവിനും
പായസം നൽകുമീ കോഴിയമ്മ!