
പാടാം ആടാം ആസ്വദിക്കാം..
പലഹാരങ്ങൾ പലതുണ്ടേ...
പേരു പറഞ്ഞാൽ തീരില്ലാ..
പത്തിരി, ദോശ
ഇടിയപ്പം..
മധുരം കിനിയും
നെയ്യപ്പം..
വെള്ള നിറത്തിൽ
വെള്ളപ്പം..
ഇലയിൽ നല്ലൊരു
അടയപ്പം..
ഉണ്ണിക്കുള്ളത്
ഉണ്ണ്യപ്പം
പാലിൻ മധുരം
പാലപ്പം..
ഇഡ്ഡലി, പുട്ട്
നൂലപ്പം..
അമ്പോ നല്ല
കലത്തപ്പം..
പലഹാരങ്ങൾ പലതുണ്ടേ
പേരു പറഞ്ഞാൽ
തീരില്ലാ...