
പാടാം ആടാം ആസ്വദിക്കാം..
അപ്പം അപ്പം നെയ്യപ്പം
അയ്യപ്പന് നെയ്യപ്പം
അപ്പം അപ്പം അടയപ്പം
അമ്മൂമ്മയ്‌ക്ക് അടയപ്പം
അപ്പം അപ്പം അച്ചപ്പം
അച്ഛന് നല്ലൊരു അച്ചപ്പം
അപ്പം അപ്പം ഇടിയപ്പം
ഏട്ടന് വേണം ഇടിയപ്പം
അപ്പം അപ്പം വടയപ്പം
വല്യേട്ടനോ വടയപ്പം
അപ്പം അപ്പം ഉണ്ണിയപ്പം
കുഞ്ഞുണ്ണിക്കോ ഉണ്ണിയപ്പം