
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കാക്കയ്ക്കുണ്ടൊരു കുഞ്ഞ്
കറുകറുത്തൊരു കുഞ്ഞ്
പൂച്ചയ്‌ക്കുണ്ടൊരു കുഞ്ഞ്
വെളുവെളുത്തൊരു കുഞ്ഞ്
കുരങ്ങനുണ്ടൊരു കുഞ്ഞ്
കോക്രി കാട്ടും കുഞ്ഞ്
കടുവയ്ക്കുണ്ടൊരു കുഞ്ഞ്
കടിച്ചുകീറും കുഞ്ഞ്
ആടിനുണ്ടൊരു കുഞ്ഞ്
ബേ..ബേ..കരയും കുഞ്ഞ്
എരുമക്കുണ്ടൊരു കുഞ്ഞ്
ചെളിയിൽക്കുളിക്കും കുഞ്ഞ്
കുഞ്ഞുമക്കൾ പലതെന്നാലും
അമ്മയ്‌ക്കെല്ലാം ഒരുപോലെ!