
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പുച്ചമ്മയ്ക്കൊരു കുഞ്ഞുണ്ട്
പഞ്ഞികണക്കൊരു നിറമാണ്
നെറ്റീന്മേലൊരു ചുട്ടാണ്
ങ്യാവൂ ങ്യാവു കരഞ്ഞോണ്ട്
ചുറ്റിയടിച്ചു നടപ്പാണ്.
കുഞ്ഞിക്കാലുകൾ നാലാണ്
കുഞ്ഞിക്കണ്ണുകൾ രണ്ടാണ്
ചന്തമെഴുന്നൊരു വാലാണ്
പുച്ചമ്മയ്ക്കൊരു കുഞ്ഞുണ്ട്
ഓമനപോലൊരു കുഞ്ഞുണ്ട്
പൂച്ചക്കുഞ്ഞിന് കൂട്ടായി
കിങ്ങിണിയെന്നൊരു പൈക്കുട്ടി
തട്ടീം മുട്ടീം കളിയാണ്
ഒടുവിൽ തമ്മിൽ വഴക്കാണ്
വഴക്കുമൂത്തുവരുമ്പോഴേക്കും
അമ്മക്കുട്ടം വരവാണ്
"വഴക്കുതീർന്നേ പൊന്നമ്മേ"
പൂച്ചക്കുട്ടി മൊഴിഞ്ഞീടും
അതുകേട്ടിട്ടോ അമ്മക്കുട്ടം
പൊട്ടിപ്പൊട്ടി ചിരിയാണ്!