
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നാട്ടിൽനിന്നു കുരങ്ങച്ചൻ
യു.എസ് കാണാൻ പോയല്ലോ
പോയിമടങ്ങും നേരത്ത്
എന്തൊരു ഗാമയാണെന്റപ്പോ
കൈയിൽതൂങ്ങും ബ്രെസ്‌ലറ്റ്
കഴുത്തിലമ്പോ ഭീമൻമാല
മുഖത്തുവമ്പൻ കൂളിഗ്ലാസ്
പാന്റും കോട്ടും ബഹുകേമം
കണ്ടാലാരും തൊഴുതീടും
സലൂട്ട് ചെയ്‌തേ നിന്നീടും