
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നായക്കുട്ടൻ കുരയായി
മുറ്റത്തൂടെ തത്തി നടന്നൊരു
കുഞ്ഞിക്കോഴികളതു കേട്ടു
"ഓടിയൊളിച്ചോ പുന്നാരകളേ
കള്ളക്കുറുക്കൻ വരവായി"
പൂവൻകോഴി വിളിച്ചു പറഞ്ഞു
കുഞ്ഞിക്കോഴികൾ ഓടിയൊളിച്ചു
കോഴിക്കാലു പിടിച്ചീടാൻ
ചാടിയെത്തി കുറുക്കച്ചൻ
ആഹാ, ചമ്മീ നാണംകെട്ടു
തലയും താഴ്ത്തി മടങ്ങിപ്പോൾ
കുഞ്ഞിക്കോഴികൾ ചിരിയായി!