
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
വെള്ളിനൂൽത്തോരണമെന്തു ചന്തം!
കാറ്റത്തുപാളിയും മിന്നലിൽ ആളിയും
വെള്ളിനൂലാടുമ്പോൾ എന്തു ചന്തം!
നൂലേൽ പിടിക്കുവാൻ താഴെനിന്നീടുകിൽ
ആകെ നനഞ്ഞുപോം കൂട്ടുകാരേ!
നൂലിന്റെ പേരൊന്നു ചേലോടെ ചൊല്ലാമോ
നേരം കളയാതെൻ കൂട്ടുകാരേ!