
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അമ്പോ ! വലിയൊരു കമ്പ്യുട്ടർ !
കൊമ്പൻ ചേട്ടനു കാട്ടിൽനിന്നു
ലോട്ടറി കിട്ടിയ കമ്പ്യുട്ടർ !
ജംബുക്കുട്ടൻ തുമ്പിക്കൈയാൽ
മൗസിൽ മെല്ലെയമർത്തുമ്പോൾ
കാടും മേടും കാട്ടാറുകളും
മോണിറ്ററിലായ് വന്നണയും
ഇന്റർനെറ്റിൻ നോക്കിപ്പലതും
കണ്ടുപിടിക്കാനാവനറിയാം
ഈ-മെയിലറിയാം, ചാറ്റിങ്ങറിയാം
കമ്പ്യുട്ടർക്കളി പലതറിയാം
എങ്കിലുമിത്തിരി ദേഷ്യം മൂത്താൽ
കുത്തിമറിക്കും കമ്പ്യുട്ടർ !
-സിപ്പി പള്ളിപ്പുറം