
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അക്ഷരമുറ്റം തുറന്നീടാം
അക്ഷരമാലകൾ കോർത്തീടാം
മുറ്റത്തെചെപ്പിലൊളിച്ചീടാം
അക്ഷരമെല്ലാം പഠിച്ചീടാം
പുസ്തകത്താളിലെ
അക്ഷരമായ് മാനത്തേക്കു പറന്നീടാം
നാളത്തെ മുത്തുകളായീടാം
അറിവിന്റെ പാഠങ്ങൾ തേടീടാം
അറിവിൻ നിറങ്ങൾ തൂകീടാം
സൗഹൃദസംഗമം നേടീടാം
-അനസു.പി.സുനിൽ