
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കിണി കിണിയെന്നൊരു മണിയടികേട്ടോ
സൈക്കിൾ വണ്ടി വരുന്നുണ്ടേ.
കുടുകുടു-കുടുകുടു-മുച്ചക്രത്തിൽ
ഓട്ടോറിക്ഷ വരുന്നുണ്ടേ !
പൊപോം-പൊപോം-കാറും ബസ്സും
ചീറിപ്പാഞ്ഞു വരുന്നുണ്ടേ
റോഡിൽക്കൂടി കലപിലകൂട്ടി-
പ്പലപല വണ്ടി വരുന്നുണ്ടേ !
ചരക്കുകേറ്റി ചന്തയിൽ നിന്നും
ലോറികളോടി വരുന്നുണ്ടേ
ബൈക്കുകളങ്ങനെ പാട്ടും മൂളി-
ക്കുത്തിച്ചുകേറി വരുന്നുണ്ടേ !
മലയിൽനിന്നും മുക്കറയിട്ടൊരു
ജീപ്പുപതുക്കെ വരുന്നുണ്ടേ
ഹയ്യടാ ഹയ്യ! നമ്മുടെ നാട്ടിൽ
വണ്ടികളിങ്ങനെ പലതുണ്ടേ !
-സിപ്പി പള്ളിപ്പുറം