
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മാങ്ങ പഴുത്തു തുടുത്തല്ലോ
ആടാം പാടാം കളിയാടാം
വന്നേ വന്നേ വിഷുക്കാലം!
തൊടികൾ നിറയെ പൊൻകണിയായി
കൊന്നകൾ പൂത്തുമറിഞ്ഞല്ലോ
ആടാം പാടാം കളിയാടാം
വന്നേ വന്നേ വിഷുക്കാലം!
കൈകൾ നിറയെ പൊൻകണിയായി
കിട്ടും നല്ലൊരു കൈനീട്ടം
ആടാം പാടാം കളിയാടാം
വന്നേ വന്നേ വിഷുക്കാലം!