
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പുള്ളികളുള്ളൊരു മാനല്ല,
തുള്ളിത്തുള്ളി നടക്കില്ല,
പുല്ലുണ്ണുന്നൊരു മാനല്ല,
പുലിയെ പേടിച്ചോടില്ല,
കൊമ്പുകളുള്ളൊരു മാനല്ല,
കൊമ്പിലിരിക്കും ചിലനേരം,
ഞാനാരെന്നു പറഞ്ഞീടിൽ
മീനൊന്നുടനെ തന്നീടാം!
-കെ.കെ.പല്ലശ്ശന
ഉത്തരം :- പൊന്മാൻ