
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കുട്ടനും കിട്ടനും പട്ടമുണ്ടാക്കി
പട്ടം പറത്തുവാൻ പാടത്തു ചെന്നു
വട്ടം ചുഴറ്റിയ കാറ്റാഞ്ഞു വീശി
പട്ടങ്ങൾ ഒന്നിച്ചു പെട്ടെന്നുയർന്നു.
കുട്ടന്റെ പട്ടം കുന്നിനും മീതെ,
കിട്ടന്റെ പട്ടം കുന്നിന്റെ പാതി,
കുട്ടന്റെ പട്ടം പിന്നെയും പൊങ്ങി,
കിട്ടന്റെ പട്ടം കുന്നോളം പൊങ്ങി,
കുട്ടനോ പട്ടത്തെ പയ്യെപ്പറത്തി
കുട്ടന്റെ പട്ടം കെട്ടു പൊട്ടിച്ചു.
കെട്ടറ്റ പട്ടം കൈവിട്ടു പോയി!
കെട്ടുറപ്പേറുന്ന കിട്ടന്റെ പട്ടം
ഒട്ടൊന്നുയർന്നിട്ടു പൊട്ടാതെ പാറി!
-കെ.കെ.പല്ലശ്ശന