
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പൊത്തിലിരുന്നോളൂ !
പൊത്തിലിരിക്കും കുഞ്ഞിത്തത്ത-
യ്‌ക്കുമ്മ കൊടുത്തോളൂ.
ചുണ്ടിലിരിക്കും പുന്നെൽക്കതിരു
കൊറിച്ചു കൊടുത്തോളൂ....
തുഞ്ചത്താടാൻ ഊഞ്ഞാൽപ്പാട്ട്
പറഞ്ഞു കൊടുത്തോളൂ.
തത്തിത്തത്തി വരുന്നൊരു തത്തേ
പൊത്തിലിരുന്നോളൂ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം