
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പതിവായെന്നും നുണപറയും
കാലത്തൊരു നുണ, ഉച്ചയ്‌ക്കൊരു നുണ
വൈകുന്നേരം വേറെ നുണ !
നുണപറയാത്തൊരു ദിവസം പോലും
മാമൻ പ്രാതൽ കഴിക്കില്ല !
നുണയാണെങ്കിൽ പലവിധമുണ്ടേ
കരിനുണ, പെരുനുണ, കല്ലുനുണ !
എന്നും രാവിലെ നുണയമ്മാവൻ
കാച്ചിയ പാലിൽ നീരാടും
നുണയൊരു വേരു കഷായം വച്ചതു
ചെറിയൊരുപാത്രം സേവിക്കും
പിന്നെയിടങ്ങഴി സ്വർണ്ണംതിന്നും
മുത്തുപൊരിച്ചത് ഒരു കിണ്ണം!
തീറ്റ കഴിഞ്ഞാലാനക്കൊമ്പ-
ത്തൂഞ്ഞാലാടും അമ്മാവൻ!
ഉച്ചയുറക്കം പുലിയുടെ മടയിൽ
അന്തിമയക്കം എലിമടയിൽ
നുണയമ്മാനെ കാണണമെങ്കിൽ
നുണയിൽ ബിരുദമെടുത്തോളൂ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം