
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കണ്ടപ്പോ കണ്ടതു തിന്നല്ലേ!
കൈയും വായും കഴുകാതങ്ങനെ
കിട്ടിയതൊക്കെ തിന്നല്ലേ!
കുണ്ടാമണ്ടിക്കുട്ടപ്പാ നീ
കണ്ട വഴിക്കു നടക്കല്ലേ
കുണ്ടാമണ്ടിത്തരവും കാട്ടി-
ത്തെണ്ടിയലഞ്ഞതു നടക്കല്ലേ!
കുണ്ടാമണ്ടിക്കുട്ടപ്പാ നീ
വണ്ടിയിലോടിക്കേറല്ലേ
വണ്ടി നിറുത്തും മുമ്പേയിങ്ങനെ
വെക്കം ചാടിയിറങ്ങല്ലേ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം