
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ആറ്റിൻകരയിൽ നിൽക്കുമ്പോൾ
അക്കരെയുണ്ടൊരു കുഞ്ഞാടയ്യാ,
ഓടിച്ചാടി നടക്കുന്നു!
കൊതിമൂത്തപ്പോൾ കിട്ടൻ കടുവ
ആറ്റിൽച്ചാടീ വേഗത്തിൽ
ആറ്റിൻനടുവിൽ മുതലച്ചാർ
കടുവച്ചാരെ പിടികൂടി!
ബഹളംകേട്ടാ കുഞ്ഞാടോ
ഓടിയൊളിച്ചൂ വേഗത്തിൽ!
- രമേശ് ചന്ദ്രവർമ്മ.ആർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം